തിരുവനന്തപുരം: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ജനുവരി 28ന് ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി എത്തില്ല.
കഴിഞ്ഞ നവംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ൈബപാസ് ഉദ്ഘാടനത്തിന് എത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ടുമാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. പ്രധാനമന്ത്രിക്ക് അസൗകര്യമാണെന്നും അതിനാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സമർപ്പണത്തിന് എത്തുമെന്നുമുള്ള അറിയിപ്പ് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
6.8 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആലപ്പുഴ ബൈപാസ്. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റർ മേൽപാലവുമാണ്. ബീച്ചിെൻറ മുകളിൽ കൂടി പോകുന്ന ആദ്യത്തെ മേൽപാലം. കേന്ദ്ര പദ്ധതിയിൽ 80 വഴിവിളക്കുകൾ മാത്രേമ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 408 വിളക്കുകൾ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ചതാണ്.
കേന്ദ്ര സർക്കാർ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടിയാണ് ആകെ അടങ്കൽ. റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി െചലവഴിച്ചു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.