നിലമ്പൂർ: വയനാട്ടിലെ വോട്ടിങ് ശതമാനത്തിൽ കുറവുണ്ടാകുന്ന സാഹചര്യം പല പ്രവർത്തകരും സൂചിപ്പിച്ചിരുന്നെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റിനോട് പറഞ്ഞിരുന്നെന്നും പി.വി. അൻവർ. ഇത് കോൺഗ്രസ് മുൻകൂട്ടി ഗൗരവത്തിൽ കാണണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നെക്സസും തമ്മിലെ യഥാർത്ഥ പോരാട്ടം നടന്നത് ചേലക്കരയിലാണ്. ആ പൊളിറ്റിക്കൽ നെക്സസിന്‍റെ വിഷയമാണ് ഉയർത്തിക്കൊണ്ടുവന്നത്. കെ. രാധാകൃഷ്ണൻ പത്തു മുപ്പത് വർഷം അവിടെ ഇരുന്നിട്ട് അദ്ദേഹത്തോടുള്ള ബഹുമാനം പോകുന്ന അവസ്ഥയിലാണ് അവിടുത്തെ കോളനികളുടെയും ഗ്രാമീണ റോഡുകളുടെയും കുടിവെള്ളത്തിന്‍റെയും അവസ്ഥ. ആഫ്രിക്കയെ നാണിപ്പിക്കുന്ന കോളനികൾ അവിടെയുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി ജീവിക്കുന്ന പത്തും ഇരുപതും വീടുകൾ ഉണ്ട് -അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.