ആലപ്പുഴ\തിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണങ്ങളിൽ കഴമ്പുെണ്ടന്ന കണ്ടെത്തൽ തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തിെൻറ ഭാവി നിർണയിക്കും. മന്ത്രിയുടെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച കലക്ടര്‍ ടി.വി. അനുപമ ശനിയാഴ്ച റവന്യൂ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് കൈയേറ്റം ഉൗന്നി പറയുന്നത്. എൽ.ആർ ഡെപ്യൂട്ടി കലക്ടർ അതുൽ സ്വാമിനാഥെൻറ നേതൃത്വത്തിലുള്ള സംഘം ഒന്നരമാസം കൊണ്ടാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതിനായി ഉപഗ്രഹ ചിത്രങ്ങളുടെയും റവന്യൂ രേഖകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള കോടതിവിധികളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. മാർത്താണ്ഡം കായലിെലയും ലേക് പാലസ് റിസോർട്ടിലെയും ക്രമക്കേടുകൾ ബോധ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് മൂടിയത് തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിങ്ങും അപ്രോച്ച് റോഡും നിർമിച്ചത് 50 സെൻറ് വരെ നിയമവിരുദ്ധമായി നികത്തിയാണ്. റിസോർട്ടിന് മുന്നിൽ ബോയ സ്ഥാപിക്കാന്‍ ആർ.ഡി.ഒ നല്കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ബോയ വിസ്താരമായി കെട്ടിയത് കായലിൽ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന തരത്തിലാണ്. നേരേത്ത നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് അന്തിമ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ലേക് പാലസ് റിസോർട്ടിന് മുന്നിലെ അപ്രോച്ച് റോഡും പാർക്കിങ് സ്ഥലവും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിർമിച്ചതെന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നു.
മാർത്താണ്ഡം കായലിൽ സർക്കാർ ഭൂമി മണ്ണിട്ട് ഉയർത്തിയിട്ടുണ്ടെന്ന് തോമസ് ചാണ്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവിടെ നിയമലംഘനം നടന്നിട്ടുണ്ട്.കർഷക തൊഴിലാളികൾക്ക് താമസിക്കാൻ കൊടുത്ത അഞ്ച് സെൻറ് ഭൂമിക്കിടെ ഉണ്ടായിരുന്ന ഒന്നര മീറ്റർ സർക്കാർ ഭൂമി നികത്തി വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ ഭൂമിയോട് ചേർത്തതായും കണ്ടെത്തി. അതിൽ ഉൾപ്പെട്ട സർക്കാർ മിച്ചഭൂമിയാണ് നികത്തിയത്. 2008ലെ ഭൂസംരക്ഷണ നിയമ ഭേദഗതി പ്രകാരം സർക്കാർ ഭൂമി അനധികൃതമായി കൈയേറുന്നവർക്ക് മൂന്ന് വർഷത്തെ തടവും 50000 രൂപ പിഴയും ശിക്ഷ ലഭിക്കും. ഭൂമി കൈയേറ്റം മേലധികാരിയെ അറിയിക്കാതിരിക്കുകയും കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ഇതേശിക്ഷ വ്യവസ്ഥചെയ്യുന്നുണ്ട്. അതുപോലെ പൊതുസ്ഥലങ്ങളിൽ വേലിയും മതിലും കെട്ടിടങ്ങളും മറ്റും നിർമിച്ചാൽ ഒരുവർഷം തടവും 10000 രൂപ പിഴയും ചുമത്തുമെന്നും 2008ലെ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
നെൽവയൽ-തണ്ണീർത്തടം നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് നികത്തിയാൽ പൂർവസ്ഥിതിയിലാക്കുന്നതിന് വകുപ്പ് 13 അനുസരിച്ച് കലക്ടർക്ക് അധികാരമുണ്ട്. ഇതിന് ചെലവാകുന്ന തുക നികത്തിയയാളിൽനിന്ന് ഈടാക്കാം. തെറ്റ് കണ്ടുപിടിച്ചാൽ മന്ത്രിസ്ഥാനമല്ല എം.എൽ.എ സ്ഥാനവും ഒഴിയുമെന്ന് മന്ത്രി നേരേത്ത പ്രഖ്യാപിച്ചിരുന്നു. അതിനാൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. അതിനിടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമാണം സംബന്ധിച്ച രേഖകൾ തിങ്കളാഴ്ച ഹിയറിങ് നടത്തി പരിശോധിക്കുമെന്ന് ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.