ചേർത്തല: അജ്ഞാത വാഹനം ബൈക്കിന് പിന്നിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ തൈക്കൽ വെളീപറമ്പിൽ ദാസെൻറ മക്കളായ അജേഷ് (38), അനീഷ് (36) എന്ന ിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ ചേർത്തല ബിഷപ് മൂർ സ്കൂളിന് സമ ീപമായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ ഷെഫായ അനീഷ് എറണാകുളത്ത് എത്തി അ വിടെ ഹോട്ടലിൽ ഷെഫായ സഹോദരൻ അജേഷിെൻറ ബൈക്കിൽ ഇരുവരുംകൂടി വീട്ടിലേക്ക് വരുമ്പോ ഴാണ് അപകടം.
ഇടിച്ച വാഹനം നിർത്താതെ പോയി. ഓടിക്കൂടിയ പ്രദേശവാസികളാണ് ഇരുവെര യും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിെച്ചന്ന് നാട്ടുകാർ പറഞ്ഞു. അപകടശേഷം റോഡിെൻറ ഇരുവശത്തുമായി കിടന്ന ഇവരുടെ ദേഹത്ത് വെളിച്ചക്കുറവുമൂലം പിന്നാലെ വന്ന വാഹനങ്ങൾ കയറി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. പട്ടണക്കാട് െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പട്ടണക്കാട് െപാലീസ് പറഞ്ഞു. മാതാവ്: ശോഭന. സഹോദരൻ: അമേഷ്. അജേഷിെൻറ ഭാര്യ: വിനിത. ഗൗരീനന്ദയാണ് ഏക മകൾ. അനീഷിെൻറ ഭാര്യ: രശ്മി. മക്കൾ: അഷിത, നിരഞ്ജൻ.
അന്ത്യയാത്രയിലും സഹോദരങ്ങൾ ഒന്നിച്ച്...
ചേർത്തല: ദേശീയപാതയിൽ ബൈക്കിൽ അത്ജ്ഞാത വാഹനമിടിച്ച് മരിച്ച സഹോദരങ്ങളായ അജേഷിനും അനീഷിനും നാട്ടുകാർ കണ്ണീരോടെ വിടനൽകി. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ തൈയ്ക്കൽ വെളീപ്പറമ്പിൽ ദാസൻ-ശോഭ ദമ്പതികളുടെ മക്കളായ അജേഷ് (38), അനീഷ് (36) എന്നിവർ വ്യാഴാഴ്ച പുലർച്ച ദേശീയപാത ചേർത്തല ബിഷപ് മൂർ സ്കൂളിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെവന്ന അജ്ഞാത വാഹനം ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. ഇരുവരും മരിച്ചു.
അജേഷ് കോഴിക്കോട് സ്വകാര്യ ഹോട്ടലിലും അനീഷ് എറണാകുളം ലുലു മാളിലും ഷെഫാണ്. രണ്ട് ജില്ലകളിലായി ജോലിചെയ്യുന്ന ഇവർ ആഴ്ചയിലോ, മാസത്തിലോ വരാൻ പറ്റുന്ന സമയമൊക്കെ ഒന്നിച്ചാണ് വീട്ടിലേക്ക് വരാറുള്ളത്. വളരെക്കുറച്ച് മാത്രമെ ഒറ്റക്കുള്ള യാത്രയുള്ളൂ. ഏഴുവർഷം മുമ്പ് ലുലു മാളിലെ സ്റ്റാഫായിരുന്ന തിരുവനന്തപുരം സ്വദേശിനി രശ്മിയെ അനീഷ് പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം കുടുംബവീടിന് സമീപം വീടുെവച്ച് മാറി.
അജേഷ് കുടുംബവീട്ടിലുമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ പുലർന്നത് ഇരുവരുടെയും മരണവാർത്തയുമായിട്ടായിരുന്നു. രാവിലെ മുതൽ തന്നെ അണമുറിയാതെ ആളുകൾ വെളീപ്പറമ്പ് വീട്ടിലേക്ക് ഒഴുകിയെങ്കിലും വീട്ടിലുള്ളവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇരുവരും കളിച്ചുവളർന്ന കുടുംബവീടിൽ അടുത്തടുത്തായി ഒരുക്കിയ ചിതയിൽ അന്ത്യയാത്രയിലും ഒന്നിച്ച സഹോദരങ്ങൾക്ക് വിതുമ്പലോടെയാണ് ഗ്രാമം യാത്രാമൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.