അമ്പലപ്പുഴ: നിയന്ത്രണംതെറ്റിയ ഇൻസുലേറ്റഡ് വാൻ മൂന്ന് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. സ്കൂട്ടർ യാത്രികരായ പുറക്കാട് പഞ്ചായത്ത് കരൂർ മഠത്തിൽപ്പ റമ്പിൽ സജി യൂസുഫ് (55), തോപ്പിൽ മുഹമ്മദ് ഹനീഫ് (60) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കാവിൽ ക്ഷേത്രത്തിന് മുന്നിൽ ശനിയാഴ്ച രാവിലെ 7.15ഓടെയായിരുന്നു അപകടം.
ഇൻസുലേറ്റഡ് വാൻ നിയന്ത്രണംതെറ്റി മുന്നിലുണ്ടായിരുന്ന പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാഴ്സൽ ലോറി റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിലും എയ്സ് വാനിലുമിടിച്ചു. എയ്സ് വാനിനും പാഴ്സൽ ലോറിക്കും ഇടയിൽപ്പെട്ടാണ് സ്കൂട്ടർ യാത്രികർ മരിച്ചത്.
സജി യൂസുഫ് തൽക്ഷണം മരിച്ചു. വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന മുഹമ്മദ് ഹനീഫയെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തോട്ടപ്പള്ളിയിൽ നിർമാണം നടക്കുന്ന കടയിലേക്ക് കെട്ടിട നിർമാണത്തൊഴിലാളിയായ സജി യൂസുഫുമായി മുഹമ്മദ് ഹനീഫ് സ്കൂട്ടറിൽ പോകുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് സ്കൂട്ടർ നിർത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം.
മുഹമ്മദ് ഹനീഫിെൻറ ഭാര്യ: സുഹ്റാബീൻ. മക്കൾ: അമീൻ, അമൻ. മരുമക്കൾ: ഹാരിസ്, ഷംസീർ. സജി യൂസുഫിെൻറ ഭാര്യ ഭീമ. മക്കൾ: തസ്നി, അജ്മൽ, ഫൈസൽ. മരുമകൻ: അനസ്.മുഹമ്മദ് ഹനീഫിെൻറ ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തകഴി കുന്നുമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.