ആലപ്പുഴ: ആരോഗ്യവകുപ്പിെൻറ അലംഭാവം മൂലം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയാണ് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ മാതൃകയില്‍ ആലപ്പുഴയില്‍ കേന്ദ്രം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്. മെഡിക്കൽ കോളജിനോട് ചേർന്നാണ് കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തിെൻറ ആവശ്യം കേന്ദ്രം അംഗീകരിക്കുകയും ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന് അഞ്ചേക്കര്‍ സ്ഥലം വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിെൻറ അധീനതയിെല സ്ഥലം ഇതിന് വിട്ടുനല്‍കി മതിൽ കെട്ടിത്തിരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിൽ അനാവശ്യ കാലതാമസം വരുത്തി. തുടര്‍ന്ന് 2008ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ ലാബിന് സൗകര്യമൊരുക്കി. ആശുപത്രിയില്‍ ഒമ്പത് മുറി ഇതിന് വിട്ടുനല്‍കി. 3.10 കോടി രൂപയുടെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ വിദേശത്തുനിന്നുള്‍പ്പെടെ ഇറക്കുമതിചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായി പ്രാവർത്തികമാക്കാൻ പിന്നീട് വന്ന സർക്കാർ നടപടി സ്വീകരിച്ചില്ല.
പലഘട്ടങ്ങളിലും ചര്‍ച്ച നടന്നെങ്കിലും നിര്‍മാണ ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നല്‍കണോ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നല്‍കണോ എന്ന തര്‍ക്കത്തിലേക്ക് നീണ്ടു. സ്ഥാപനം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ പി.കെ. ശ്രീമതി എം.പി വീണ്ടും ഇടപെട്ടു. വിഷയം പാര്‍ലമെൻറില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ കൂടിയാലോചന സമിതിക്ക് മുന്നിലെത്തി. സമിതിയുടെ യോഗത്തില്‍ പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ഡയറക്ടര്‍ ഡോ. രശ്മി അറോറ അറിയിക്കുകയും ചെയ്തു. 34.25 കോടി ഗ്രാൻറ് ഉള്‍പ്പെടെ അനുമതി ഉടന്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പിെൻറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.