അമ്പലപ്പുഴ: കോവിഡ് അകലം പാലിക്കാൻ പുന്നപ്ര മേവൂർ സ്റ്റോറിലെ ഒരുക്കം ശ്രദ്ധേയമാകുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ അഷറഫാണ് തെൻറ കടയിൽ എത്തുന്നവരുമായി അകലം പാലിക്കാൻ പ്ലാസ്റ്റിക് ഷീറ്റിൽ പ്രത്യേക വാതിൽ ഒരുക്കിയിരിക്കുന്നത്.
കടയുടെ മുൻഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിനുശേഷം മധ്യഭാഗത്തായി ചെറിയ കവാടം ഒരുക്കിയിരിക്കുകയാണ്. ഇതിലൂടെയാണ് സാധനങ്ങൾ വാങ്ങുന്നതും പണം കൈമാറുന്നതും.
ഗൾഫ് രാജ്യങ്ങളിൽ കടകൾ ശീതീകരിക്കുന്ന രീതിയാണ് അഷറഫ് തെരഞ്ഞെടുത്തത്. ജിദ്ദയിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ മാർക്കറ്റിങ് മാനേജരായ മകൻ ആഷിഖിെൻറ രൂപകൽപ്പനയാണ് ഇതിനുപിന്നിൽ. അഷറഫിെൻറ കടയുടെ മാതൃക നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും അഷറഫിനെ അനുകരിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.