മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച മുഴുവൻ ത ീർഥാടകരും മദീനയിെലത്തി. ഇതോടെ, കരിപ്പൂർ ഹജ്ജ് ഹൗസിൽ സംഘടിപ്പിച്ചിരുന്ന ഹജ്ജ് ക് യാമ്പ് സമാപിച്ചു. ആഗസ്റ്റ് 18 മുതലാണ് കേരള ഹാജിമാർ തിരിച്ചെത്തുക. അവസാനദിനമായ ശനിയാഴ്ച നാല് വിമാനങ്ങളിലായി 1160 പേരാണ് മദീനയിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 2.50നായിരുന്നു അവസാന വിമാനം. ഇതോടെ സംസ്ഥാനത്ത് നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനെ പോയവരുടെ എണ്ണം 13,829 ആയി. ഇതിൽ 20 കുട്ടികളും ഉൾപ്പെടും.
കരിപ്പൂർ വഴി 11,059 പേരും നെടുമ്പാശ്ശേരിയിൽ നിന്ന് 2750 പേരുമാണ് പോയത്. കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസിെൻറ 37ഉം നെടുമ്പാശ്ശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ എട്ട് വിമാനങ്ങളുമാണ് സർവിസ് നടത്തിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു ഷെഡ്യൂൾഡ് വിമാനത്തിലും ഹാജിമാർ പോയി. കരിപ്പൂരിൽ നിന്ന് പോയവരിൽ 4431 പുരുഷൻമാരും 6628 സ്ത്രീകളും 18 കുട്ടികളുമുൾപ്പെടും. 24 പോണ്ടിച്ചേരി സ്വദേശികളും കരിപ്പൂർ വഴിയാണ് പോയത്. നെടുമ്പാശ്ശേരി വഴി പോയവരിൽ 1200 പേർ പുരുഷന്മാരും 1550 സ്ത്രീകളുമാണ്. രണ്ട് കുട്ടികളും ഉൾപ്പെടും. ലക്ഷദ്വീപിൽ നിന്നുള്ള 178 പുരുഷൻമാരും 152 സ്ത്രീകളും നെടുമ്പാശ്ശേരി വഴിയാണ് പോയത്.
മടക്കയാത്ര ജിദ്ദയിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 18ന് രാവിലെ 7.20നാണ് കരിപ്പൂരിൽ ആദ്യസംഘമെത്തുക. അന്ന് 9.50ന് രണ്ടാം വിമാനവും എത്തും. ആദ്യദിവസം നാല് വിമാനങ്ങളുണ്ടാകും. ആഗസ്റ്റ് 29ന് രാവിലെ 8.35നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടവരുടെ ആദ്യസംഘം തിരിച്ചെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.