തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും കേരളത്തിന് എയിംസ് കേന്ദ്രം അനുവദിക്കാത്തതില്‍ പ്രതിക്കൂട്ടിലായത് ബി.ജെ.പി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാറും എയിംസിനായി നടത്തിയ നീക്കങ്ങള്‍ക്ക് സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍നിന്ന് ഒരുവിധ പിന്തുണയും കിട്ടിയില്ളെന്ന ആക്ഷേപവും ശക്തമാണ്. അല്ളെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും കേരളത്തിന് എയിംസ് കേന്ദ്രം ഇല്ളെന്ന് അറിയിച്ചിട്ടും ഒരു സമ്മര്‍ദത്തിനും ബി.ജെ.പി അന്ന് തയാറായില്ല. മുഖ്യമന്ത്രി അയച്ച കത്ത് കേന്ദ്ര സര്‍ക്കാര്‍ മടക്കിയിട്ടും അവര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
എയിംസിനായി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 200 ഏക്കര്‍ ഭൂമി കണ്ടത്തെി അറിയിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. അപ്രകാരം നാല് സ്ഥലത്ത് ഭൂമി കണ്ടത്തെി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍, കാന്തലോട് വില്ളേജുകളിലായി 154.43 ഏക്കര്‍, കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ ബ്ളോക്കുകളിലായി 194.85 ഏക്കര്‍, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ളേജില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കര്‍, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ളേജിലെ 123.5 ഏക്കര്‍ സ്ഥലം എന്നിവയാണ് കഴിഞ്ഞ സര്‍ക്കാര്‍ കണ്ടത്തെി അറിയിച്ചത്.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളുടെ ഭൂമി വിവരണം, വൈദ്യുതി, ജലലഭ്യത, റോഡ്- റെയില്‍-വ്യോമ ഗതാഗത മാര്‍ഗങ്ങള്‍, തൊട്ടടുത്ത മെഡിക്കല്‍ കോളജ് ആശുപത്രികളുടെ വിവരങ്ങള്‍ എന്നിവയും പ്രതിപാദിച്ചിരുന്നു. ആവശ്യമുള്ള സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ സൗജന്യമായി നല്‍കാമെന്നും അറിയിച്ചിരുന്നു. കൂടാതെ, എയിംസിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം 2014 ഡിസംബറിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.
2015-16 കേന്ദ്ര ബജറ്റിനുമുമ്പും അതിനുശേഷവും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും കാണുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം കേരളം കണ്ടത്തെിയ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ ഉടനെ അയക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് പിന്മാറിയ കേന്ദ്രസര്‍ക്കാറിന്‍െറ നടപടി പുന$പരിശോധിക്കണമെന്നും നേരത്തേ വാഗ്ദാനം നല്‍കിയ എയിംസ് കേരളത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
എയിംസ് കാമ്പസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് പിന്മാറിയത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാണിച്ച ചതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി അല്ലാത്ത കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണന കാട്ടാന്‍ കേന്ദ്ര സര്‍ക്കാറിനവകാശമില്ളെന്നും കേരളത്തിന് അര്‍ഹമായ എയിംസ് അനുവദിക്കാന്‍ തയാറാകണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് കേരളത്തോടുള്ള അവഗണന മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുക കൂടിയാണ്. ഇതിനെ കേരളീയര്‍ എതിര്‍ത്തുതോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.