തിരുവനന്തപുരം: സർക്കാർ പദ്ധതികൾ ഡിസംബറിനുള്ളിൽ പൂർത്തീകരിക്കണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണങ്ങൾ തുറന്നുകാട്ടണം.
വകുപ്പുകളുടെ വികസനപദ്ധതികൾ അവലോകനം ചെയ്യാൻ വിളിച്ച മന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തി വികസനപദ്ധതികളിൽ എടുക്കേണ്ട നടപടികളും തിങ്കളാഴ്ചയിലെ നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചചെയ്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു യോഗം.
2021 വർഷത്തിലേക്ക് പദ്ധതി നീളരുതെന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പ് മുൻനിർത്തി പദ്ധതികളുടെ മുൻഗണനാക്രമം പുതുക്കണം. ഭൂരിഭാഗം പദ്ധതികളും തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തീകരിക്കണം. സംവരണ വാർഡാകുന്നവയിൽ നിലവിലെ കൗൺസിലർമാരുടെ ശ്രദ്ധ കുറയുന്ന സ്ഥിതിയുണ്ട്.
ആ വീഴ്ചകൂടി പരിഹരിക്കുന്നതരത്തിലാകണം പദ്ധതികൾ ക്രമീകരിക്കാൻ. സർക്കാറിെൻറ നേട്ടങ്ങൾക്കൊപ്പം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനും മന്ത്രിമാർ രംഗത്തുണ്ടാകണം. മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.