തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണവുമൊക്കെയുണ്ടെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രബത്തയായി അധിക തുക അനുവദിച്ച് ധനവകുപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം 3.17 കോടിയാണ് യാത്രബത്തയായി നൽകിയത്. രണ്ടരക്കോടി രൂപയാണ് ബജറ്റിൽ ഇതിനായി നീക്കിവെച്ചിരുന്നത്. പിന്നീട്, കൂടുതൽ തുക ധനവകുപ്പ് അനുവദിക്കുകയായിരുന്നു.
ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമായ മാർച്ച് 27നാണ് യാത്രബത്ത ഇനത്തിൽ 20 ലക്ഷം രൂപ കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാർക്ക് ഓരോ സാമ്പത്തിക വർഷവും യാത്രബത്ത ഇനത്തിൽ തുക വകയിരുത്താറുണ്ട്. അതിൽ കൂടുതൽ ചെലവായാൽ അധിക തുക അനുവദിക്കും. കഴിഞ്ഞ വർഷം രണ്ടരക്കോടി രൂപയായിരുന്നു ആദ്യം വകയിരുത്തിയിരുന്നത്. ഇത് കഴിഞ്ഞതോടെ 88.59 ലക്ഷം രൂപ കൂടി അധിക വകയിരുത്തൽ വെച്ചിരുന്നു. ഇതിന്റെ പരിധിയിൽ നിന്നാണ് അവസാനം 20 ലക്ഷം കൂടി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.