ശവസംസ്​കാരം തടസപ്പെടുത്തിയത്​ തെറ്റ്​, വിവരക്കേട്​ - അൽഫോൺസ്​ കണ്ണന്താനം

കോട്ടയം: പൊതുശ്​മശാനത്തിൽ സംസ്​കരിക്കാൻ മൃതദേഹവുമായി വന്നവരെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ്​ അൽഫോൺസ്​ കണ്ണന്താനം. ‘ഏത്​ പാർട്ടിക്കാരനായാലും ചെയ്​തത്​ തെറ്റും വിവരക്കേടുമാണെന്ന്’ അദ്ദേഹം പറഞ്ഞു. ​

സംഭവം കോട്ടയത്തിനുതന്നെ അപമാനകരമാണെന്നും മൃതദേഹത്തിനോട്​ അനാദരവ്​ കാണിക്കുന്നത്​ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ നേതൃത്വത്തിലായാലും ഏത് പാര്‍ട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നായിരുന്നു കണ്ണന്താനത്തി​​െൻറ മറുപടി.

സംഭവത്തിൽ സ്​ഥലം എം.എൽ.എയുടെ ഭാഗത്ത്​ വീഴ്​ചയുണ്ടായെന്നും അദ്ദേഹം ആളുകളെ പറഞ്ഞ് മനസിലാക്കണമായിരുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്​ണനെ വിമർശിച്ച്​ കണ്ണന്താനം പറഞ്ഞു.

Tags:    
News Summary - Alphons Kannanthanam Rajya Sabha member bjp leader former union minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.