ആലുവ: ബാങ്ക് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി എ.ടി.എം തട്ടിപ്പ് വീണ്ടും. ആലുവയിലെ അക്കൗണ്ടില്‍നിന്ന് അമേരിക്കയിലാണ് പണം തട്ടിയത്. ആലുവ ഏലൂക്കര സ്വദേശി നവാസിന്‍െറ 40,333 രൂപയാണ് അമേരിക്കയിലെ ബ്രൂക്ലിനില്‍നിന്ന് തട്ടിയെടുത്തത്. ആലുവ തോട്ടക്കാട്ടുകര എസ്.ബി.ടി ശാഖയിലെ നാസ് കണ്‍സ്ട്രക്ഷന്‍സ് എന്ന അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. വ്യാഴാഴ്ച വൈകീട്ട് 5.50ഓടെയാണ് 40,333 രൂപ പിന്‍വലിച്ചതായി നവാസിന് എസ്.എം.എസ് ലഭിച്ചത്.
പണം താന്‍ പിന്‍വലിച്ചിട്ടില്ളെന്ന് അറിയിച്ച് ബാങ്കിലത്തെി പരാതി നല്‍കി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബ്രൂക്ലിനില്‍നിന്ന് സിറ്റി ബാങ്ക് മുഖേന പണം പിന്‍വലിച്ചതായി കണ്ടത്തെിയത്. 40333.71 രൂപക്ക് തുല്യമായ ഡോളറാണ് പിന്‍വലിച്ചത്. കെട്ടിട നിര്‍മാണ കരാറുകാരനായ നവാസിന്‍െറ ഈ അക്കൗണ്ടില്‍ 45,000 രൂപയാണുണ്ടായിരുന്നത്. ഈ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നവാസ് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയിരുന്നില്ല. എ.ടി.എം കൗണ്ടറുകളില്‍നിന്ന് പണം പിന്‍വലിക്കലല്ലാതെ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരു ഇടപാടും നടത്താത്ത നവാസിന്‍െറ പിന്‍ നമ്പര്‍ മനസ്സിലാക്കിയാണ് പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.