സുരേഷ് ഗോപി പാവങ്ങളുടെ പടത്തലവൻ,ഓട്ടോ വിറ്റും ജയിലിൽ നിന്ന് ഇറക്കും; ആലുവ സംഭവത്തിലൂടെ വിവാദത്തിലായ രേവത് ബാബു

രുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് പിന്തുണയുമായി ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലൂടെ വിവാദത്തിലായ രേവത് ബാബു എത്തിയിരിക്കുകയാണ്.  കരുവന്നൂരിൽ പണം നഷ്ടപ്പെട്ട പാവങ്ങളുടെ പടത്തലവനാണ് സുരേഷ് ഗോപിയെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും രേവത്  ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ സുരേഷ് ഗോപിയെ ഓട്ടോ വിറ്റും ജയിലിൽ നിന്ന് ഇറക്കുമെന്നും പറഞ്ഞു.

പാവങ്ങളുടെ പണം കൊള്ളയടിച്ചവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യാത്ര നടത്തിയത്. പാവപ്പെട്ടവർക്ക് വേണ്ടി കാൽനടയാത്ര നടത്തിയ സുരേഷ് ഗോപി എന്ന പാവങ്ങളുടെ പടത്തലവനെ ജയിലിലേക്ക് അയക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.


 ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂർണ രൂപം ചുവടെ

'കരുവന്നൂരിൽ പണം നഷ്ടമായത് ബിജെപിക്കാരനോ സിപിഎം കോൺഗ്രസുകാരനോ അല്ല.  എല്ലാവരുടെയും പൈസയാണ് കരുവന്നൂരിൽ കവർന്നു പോയത്.  അതിനുവേണ്ടി പോരാടിയ പാവങ്ങളുടെ പടത്തലവനായ സുരേഷ് ഗോപി ചേട്ടനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് നടക്കില്ല . പാവങ്ങളുടെ പണം കൊള്ളയടിച്ചവരെ നിയമത്തിനു മുൻപിൽ തക്കതായ ശിക്ഷ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യാത്ര നടത്തിയത്. പാവപ്പെട്ടവർക്ക് വേണ്ടി കാൽനടയാത്ര നടത്തിയ സുരേഷ് ഗോപി എന്ന പാവങ്ങളുടെ പടത്തലവനെ ജയിലിലേക്ക് അയക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞാനൊരു ഓട്ടോറിക്ഷ കൊണ്ടുപോകുന്ന സമയത്ത് ഒരു ആക്സിഡന്റ് സംഭവിച്ചാൽ, ഞാൻ ആദ്യം അവരെ രക്ഷിക്കുന്നത് മതത്തിന്റെയോ ജാതിയുടെയോ തീവ്രത കൊണ്ടല്ല. അവൻ മനുഷ്യനാണ് എന്ന് ചിന്തിച്ചിട്ടാണ്. അതുകൊണ്ടുതന്നെ പാവങ്ങൾക്ക് വേണ്ടി പടപൊരുതുന്നവർക്കെതിരെ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കും'- രേവത് ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Aluva controversy Man revandh Babu Support Suresh Gopi In Karuvannur bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.