ആലുവ: ആലുവ - മൂന്നാർ റോഡ് നാലുവരിയാക്കുന്നതിന് നടപടിയാരംഭിച്ചു. 23 മീറ്റർ വീതിയിലാണ് റോഡ് നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നു. ഈത് പ്രകാരം സ്ഥലം ഏറ്റെടുത്ത് അതിരിൽ ജണ്ട സ്ഥാപിക്കൽ ആരംഭിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, ശ്രീനിജൻ എന്നിവർ സംയുക്തമായി ജണ്ട സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്തു. വാഴക്കുളം എം.ഇ.എസ് കവലയിലാണ് ആദ്യ ജണ്ട സ്ഥാപിച്ചത്. കോതമംഗലം മുതൽ ആലുവ വരെ 38 കിലോമീറ്റർ ഏറ്റെടുക്കുന്നതിനായി 653 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്.
ചടങ്ങിൽ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ, സ്നേഹ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷ്മി, മുരളി, ടി.പി.അസ്സീസ്, സാജു മത്തായി, എൻ.എച്ച്.ഷെബീർ, കെ.എ.ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.