ആലുവ: ദേശീയപാത ബൈപാസ് മേല്‍ പാലത്തിൻറെ അടിഭാഗങ്ങളിൽ നാടോടി കുടുംബങ്ങള്‍ തമ്പടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആലുവയുടെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നവർ ബുധനാഴ്ച അതിരാവിലെ മുതലാണ് ഇവിടെ കൈയ്യടക്കിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടോടികളാണിവരെന്നാണ് അറിയുന്നത്.
സൗന്ദര്യവത്കരണത്തിൻറെ ഭാഗമായി പാലത്തിനടിയിലെ അടിപാതകളൊഴികെയുള്ള പ്രദേശങ്ങളില്‍ മനോഹരമായ പാര്‍ക്കിങ് ഏരിയകളാണ് തയാറാക്കികൊണ്ടിരിക്കുന്നത്. ടൈല്‍ വിരിച്ച് വൃത്തിയാക്കി ഇട്ടിരിക്കുന്ന ഈ ഭാഗങ്ങളിലാണ് നാടോടികള്‍ തമ്പടിച്ചിരിക്കുന്നത്. ഭിക്ഷാടനമാണ് ഇവരുടെ ലക്ഷ്യമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍പെട്ട ചില കുട്ടികളെ ഭിക്ഷാടനത്തിനിടയില്‍ പൊലീസ് പിടികൂടിയിരുന്നു.
ഇവര്‍ പാലത്തിനടിയില്‍ തമ്പടിച്ചതറിഞ്ഞ് പൊലീസ് സ്‌ഥലത്തെത്തിയിരുന്നു. ആ സമയം സ്ത്രീകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നഗരസഭയോ, മെട്രോ അധികൃതരോ നടപടി ആവശ്യപ്പെടാതെ പൊലീസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയാണ്. നിലവില്‍ അടിപാതകള്‍ പിടിച്ചുപറിക്കാരുടേയും മയക്കുമരുന്ന് മാഫിയകളുടേയും ഭിക്ഷാടന മാഫിയകളുടേയും താവളമാണ്. രാത്രി സമയങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തകരടക്കം ഇവിടെയാണ് ചേക്കേറുന്നത്. ഈ തലവേദന നിലനില്‍ക്കുന്നതിനിടയിലാണ് നാടോടികളുടെ കടന്നുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.