കോഴിക്കോട്: തെരഞ്ഞെടുപ്പ് പോസ്റ്ററിനു ദേശീയ അവാർഡ് കിട്ടിയ വാർത്ത പങ്കുവെച്ചതാണ് എ.എം. ആരിഫ് എം.പി. അതിത്ര പുലിവാലാകുമെന്ന് കരുതിയില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കാലെത്ത പോസ്റ്ററുകൾക്ക് രണ്ടു ദേശീയ അവാ ർഡ് ലഭിെച്ചന്ന വിവരമാണ് ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചത്.
1600 എൻട്രികളിൽനിന്നാണ് മികച്ചത് തെരഞ്ഞ െടുത്തതെന്നും മികച്ച പോസ്റ്ററിനും പ്രിൻറർക്കുമുള്ള അവാർഡാണ് ലഭിച്ചതെന്നുമാണ് കുറിപ്പിലുള്ളത്. എന്നാൽ, പോസ്റ്റിനു താഴെ അഭിനന്ദനങ്ങളെക്കാൾ കൂടുതൽ പ്രതിഷേധം നിറഞ്ഞു. രാജ്യം മുഴുവൻ പോരാട്ടവഴിയിൽ നിൽക്കെ ജനപ്രതിനിധികൾ ഇങ്ങനെ ചെയ്യുന്നത് ശരിയെല്ലന്ന് പലരും പ്രതികരിച്ചു.
വി.ടി. ബൽറാം എം.എൽ.എയും രംഗെത്തത്തി. ‘ഈ കെട്ട കാലത്തും കേരളത്തിന് അഭിമാനിക്കാൻ ഇതിൽപരം മറ്റെന്തുണ്ട് !. ലവ് യൂ സഖാവേ’ എന്നാണ് ബൽറാമിെൻറ ആക്ഷേപ പോസ്റ്റ്. ഇതിനുമുമ്പും അവാർഡിെൻറ പേരിൽ ആരിഫ് പുലിവാലു പിടിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച എം.എൽ.എക്കുള്ള അവാർഡ് ലഭിച്ച േപാസ്റ്ററുകൾ അരൂരിൽ സ്ഥാപിച്ചതിനെതിരെ എതിർസ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ അന്ന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
2017ലാണ് ‘കശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ’ ആരിഫിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ സാമാജികനായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.