ക്ഷേമ പെൻഷൻ: പൊതുമരാമത്ത്​ വകുപ്പിൽ 31 പേർക്ക്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ 31 പേ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​സ്​​പെ​ൻ​ഡ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ പ​ണം ഇ​വ​രി​ൽ​നി​ന്ന് 18 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കും.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ 47 പേ​ർ അ​ന​ധി​കൃ​ത​മാ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യെ​ന്ന്​ ഡി​സം​ബ​റി​ൽ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 15 പേ​ർ മ​റ്റ് വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും ഒ​രാ​ൾ വി​ര​മി​ച്ച​താ​യും ഭ​ര​ണ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ബാ​ക്കി 31 പേ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി.

ന​ട​പ​ടി നേ​രി​ട്ട​വ​രി​ൽ ര​ണ്ട്​ ഓ​വ​ർ​സി​യ​ർ​മാ​രാ​ണ്​ ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള​വ​ർ. കു​ക്ക്​ ആ​ൻ​ഡ്​​ വാ​ച്ച്​​മാ​ൻ ത​സ്തി​ക​യി​ലു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ൽ -12 പേ​ർ. 11 പാ​ർ​ട്​ ടൈം ​സ്വീ​പ്പ​ർ​മാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ട്. ര​ണ്ട്​ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഫു​ൾ​ടൈം സ്വീ​പ്പ​ർ, ഗാ​ർ​ഡ​ന​ർ, കെ​യ​ർ​ടേ​ക്ക​ർ, ഫെ​റി​മാ​ൻ ത​സ്തി​ക​ക​ളി​ലു​ള്ള ഓ​രോ​രു​ത്ത​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ട്.

Tags:    
News Summary - Social Welfare Pension: Suspension of 31 people in Public Works Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.