തൃശൂർ: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാനെന്നും മുരളീധരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പ്രിയപുത്രനെന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച ചോദ്യത്തിന് ആരൊക്കെയാണ് പ്രിയപുത്രന്മാരെന്ന് അവർ തീരുമാനിച്ചോട്ടെയെന്നായിരുന്നു മറുപടി. എൻ.എസ്.എസ് എല്ലാ വർഷവും കോൺഗ്രസ് നേതാക്കളെ വിശിഷ്ടാതിഥികളായി വിളിക്കാറുണ്ട്. എൻ.എസ്.എസ് 1996ൽ മാത്രമാണ് എൽ.ഡി.എഫിനെ സഹായിച്ചത്. എന്തായാലും ആരു വിചാരിച്ചാലും ഇത്തവണ പിണറായിയെ രക്ഷിക്കാനാകില്ല.
ക്ഷേത്രത്തിൽ കയറാൻ ഷർട്ടിടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തന്ത്രിമാർക്കാണ് പൂർണാധികാരം. അത് അവർക്ക് വിട്ടുകൊടുക്കണം. അതിലും പിണറായി കയറി അഭിപ്രായം പറയണ്ട. കൊടി സുനിക്ക് പരോൾ കിട്ടിയത് ചർച്ചയാകാതിരിക്കാനാണ് പിണറായി ഷർട്ടിന്റെ കാര്യവുമായി വന്നത്. തൃശൂർ ഡി.സി.സി പ്രസിഡന്റ് നിയമനം വൈകുന്നതിനെക്കുറിച്ച് ‘പ്രസിഡന്റുണ്ടായിട്ടും വലിയ കാര്യമില്ല’ എന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.