പ്രവർത്തിക്കാനാകുന്നില്ല; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമൽജ്യോതി കോളജ് അധികൃതർ ഹൈകോടതിയിൽ

കൊച്ചി: വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം അമൽജ്യോതി കോളജ് ഹൈകോടതിയെ സമീപിച്ചു. കോളജിന് പ്രവർത്തിക്കാനാകുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

കോളജിൽ ഇന്ന് ഓൺലൈനായി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. തിങ്കളാഴ്ചയോടെ ക്ലാസുകൾ സാധാരണ രീതിയിൽ തുടങ്ങാനാണ് തീരുമാനം.

അതിനിടെ മരിച്ച ശ്രദ്ധ സതീഷിന്റെ മരണക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവനൊടുക്കാനുള്ള കാരണങ്ങളെ കുറിച്ച് കുറിപ്പിൽ പറയുന്നില്ല. മരണ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി കെ. കാർത്തിക് പറഞ്ഞു.

Tags:    
News Summary - Amal jyothi College authorities in High Court seeking police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.