അമല്‍ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യ: മാനേജ്മെൻറുമായി മന്ത്രിമാരുടെ ചർച്ച നാളെ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിലവിലുള്ള സാഹചര്യവും വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സിന്റിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവർ നാ​ളെ കോളജ് സന്ദർശിക്കും.

ഇതിനിടെ, വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവനും ചർച്ച നടത്തും. നാ​ളെ രാവിലെ 10ന്‌ കോളേജിൽ വച്ചാണ് ചർച്ച.

Tags:    
News Summary - Amal Jyoti College Student Suicide: Ministers' discussion with management tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.