അമ്പിളിക്കല മർദനം: ഷമീറി​െൻറ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ഹാജരാക്കണമെന്ന്​ മനുഷ്യാവാകാശ കമീഷൻ ഉത്തരവ്​

തൃശൂർ : അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ജയിൽ ജീവനക്കാരുടെ മർദനമേറ്റ് മരിച്ചതായി പരാതിയുയർന്ന തിരുവനന്തപുരം സ്വദേശിയും റിമാൻറ്​ പ്രതിയുമായ ഷമീറി​െൻറ പോസ്​റ്റ്​മോർട്ടം, ഇൻക്വസ്​റ്റ്​, ഫോറൻസിക് റിപ്പോർട്ടുകൾ ഹാജരാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജയിൽ ഡി.ജ. പിക്ക് നിർദേശം നൽകി.

17കാരൻ ഉൾപ്പെടെ രണ്ട്​ പേർക്ക് കൂടി നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദനമേറ്റെന്ന പരാതി അന്വേഷിക്കണമെന്നും കമീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഷമീറി​െൻറ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും രണ്ട് പേർക്ക് മർദനമേറ്റെന്ന പരാതിയും സംബന്ധിച്ച്​ ജയിൽ ഡി.ജി.പി 30 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കാനാണ്​ കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്​. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്​റ്റർ ചെയ്​ത കേസിലാണ് നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.