തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ദൈന്യം മാത്രം വാർത്തയാക്കപ്പെടുന്ന സാഹചര്യം മാറണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇക്കൊല്ലത്തെ അംബേദ്കർ മാധ്യമ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർ ഇനിയും കൂടുതൽ മുന്നേറുന്നതിന് അംബേദ്കർ സ്മരണകൾ പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു. മാധ്യമം സീനിയർ റിപ്പോർട്ടർ എം.സി. നിഹ്മത്ത്, മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ്, കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ്, ദീപിക പ്രത്യേക ലേഖകൻ റെജി ജോസഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
പട്ടിക വിഭാഗ സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, അഡീഷനൽ ഡയറക്ടർ എൻ. സജീവ്, അവാർഡ് ജൂറി അംഗമായ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി. രവീന്ദ്രനാഥ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.