തിരുവനന്തപുരം: പട്ടികജാതി, വർഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2019ലെ അംബേദ്കർ മാധ ്യമ അവാർഡിന് ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയവൺ ടി.വിയിലെ സീനിയർ ന്യൂസ് പ്രൊഡ്യൂസ ർ സോഫിയ ബിന്ദ് അർഹയായി. 2019 ഫെബ്രുവരി മൂന്നിന് മീഡിയവൺ സംപ്രേഷണം ചെയ്ത ‘ഉരുക്കിനടിയിൽ ഞെരിഞ്ഞമർന്നവർ’ എന്ന റിപ്പോർട്ടിനാണ് 30,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരമെന്ന് മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൈരളി ടി.വിയിലെ ലെസ്ലി ജോണിെൻറ ‘ദ്രാവിഡ ദേശത്തെ ജാതി വെറി’ എന്ന റിപ്പോർട്ട് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
അച്ചടി വിഭാഗത്തിൽ രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച ‘ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ’ എന്ന റെജി ജോസഫിെൻറ റിപ്പോർട്ട് അവാർഡ് നേടി. ശ്രാവ്യ മാധ്യമ വിഭാഗത്തിൽ കമ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം റേഡിയോയിലെ ‘മുറവും മണിയും’ എന്ന പ്രക്ഷേപണ പരമ്പരക്ക് പി. ദീപ്തിക്കാണ് അവാർഡ്. ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മാവേലിക്കരയിൽ നടക്കുന്ന ഗദ്ദിക സാംസ്കാരികോത്സവത്തിൽ മന്ത്രി ജി. സുധാകരൻ അവാർഡുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.