അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

വടക്കഞ്ചേരി: ‘ഗദ്ദിക 2016’ നാടന്‍കല, ഉല്‍പന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വിതരണം നിര്‍വഹിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ‘മാധ്യമം’ ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ്. നിസാര്‍, ദൃശ്യമാധ്യമ വിഭാഗത്തില്‍ ജീവന്‍ ടി.വി.യിലെ സുബിത സുകുമാര്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സുമാവലി മോഹന്‍ദാസ്, ഭാമ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ഗ്രാമശ്രീ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ മംഗലംകളി, വര്‍ക്കല സുശീലന്‍, സുജേഷ് എന്നിവര്‍ അവതരിപ്പിച്ച കാക്കരിശ്ശി നാടകം, വയനാട് കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ എം. രഘു അവതരിപ്പിച്ച കാട്ടുനായ്ക്ക നൃത്തം, കേരള ലളിതകലാ അക്കാദമിയുടെ തോല്‍പാവക്കൂത്ത് എന്നിവ അരങ്ങേറി. സെമിനാര്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി, വര്‍ഗ വികസന വകുപ്പും കിര്‍ത്താര്‍ഡ്സും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.

 

Tags:    
News Summary - ambedkar media award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.