വളപട്ടണം: നിയന്ത്രണംവിട്ട ആംബുലന്‍സ് വാനിടിച്ച് റോഡരികിലുണ്ടായിരുന്ന രണ്ടുപേ ര്‍ മരിച്ചു. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരി ക്കേറ്റു. ചിറക്കൽ കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ.എന്‍ ഹൗസില്‍ അഷ്റഫ് (35), ആശാരിപ്പണിക്കാരനായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എേട്ടാടെ വളപട്ടണം ബൂത്തിനടുത്തായിരുന്നു അപകടം.
ഇരുവരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന രാജപുരത്തെ ഫിലിപ് കുര്യെൻറ ഭാര്യ മിനി ഫിലിപ്പിനെയും (46) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷ്റഫും പിന്നീട് മരിച്ചു.
അർബുദബാധിതനായ ഫിലിപ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെയാണ് വളപട്ടണത്ത് നിയന്ത്രണംവിട്ട് കാറിനിടിച്ചശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയുടെയും അഷ്റഫിെൻറയും ദേഹത്തിടിച്ചത്. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. പരിക്കേറ്റ ഫിലിപ് കുര്യനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന. ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ടു മക്കളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിർമാണക്കടയില് ജോലി ചെയ്തുവരുകയാണ് ബീരയ്യൻ സ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.