ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​​ രോ​ഗി മ​രി​ച്ചു

ക​ങ്ങ​ഴ: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ രോ​ഗി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മു​ണ്ട​ത്താ​നം ആ​ശാ​രി​പ്പ​റ​മ്പി​ൽ അ​ഭി​ലാ​ഷാ​ണ്​ (38) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് അ​ഭി​ലാ​ഷി​നെ ആം​ബു​ല​ൻ​സി​ൽ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​ല​ക്കാ​ടി​ന് സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ടോ​റ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ ബ​സ്‌ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

പ​ത്ത​നാ​ട്ടു​നി​ന്ന്​ മ​റ്റൊ​രു ആം​ബു​ല​ൻ​സ് എ​ത്തി​ച്ചാ​ണ് അ​ഭി​ലാ​ഷി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.ഭാ​ര്യ: ഗീ​തു. മ​ക്ക​ൾ: അ​തു​ല്യ, മി​ഥു​ല. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Tags:    
News Summary - Ambulance crashes; The patient died heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.