ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് പത്മിനി വർക്കി സ്മാരക പുരസ്‌കാരം

തിരുവനന്തപുരം:  ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്.

പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും. ഹസ്സൻ മരക്കാർ ഹാളിൽ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ , വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവി, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ , ഗീത നസീർ എന്നിവർ പങ്കെടുക്കും.

2020ൽ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.

Tags:    
News Summary - Ambulance driver Deepa Joseph receives Padmini Varkey Memorial Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.