Representational image

പിഞ്ചുകുഞ്ഞുമായി ‘ട്രാഫിക്​ മോഡൽ’ ആംബുലൻസ് വരുന്നു​; ജനങ്ങൾ സഹകരിക്കണം

തിരുവനന്തപുരം: ഹൃദയ ശസ്​ത്രക്രിയക്കായി പിഞ്ചു കുഞ്ഞുമായി ട്രാഫിക്​ സിനിമ മോഡലിൽ തിരുവനന്തപുരത്തേക്ക്​ ആം ബുലൻസ്​ എത്തുന്നു. കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആണ് ജനങ്ങളുടെ സഹകരണം അഭ്യർഥിച്ചുകൊണ്ട്​​ ഇങ്ങനൊരു ദൗത്യ ം ഏറ്റെടുത്ത്​ ഇറങ്ങുന്നത്​. റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്ന ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഒരു പിഞ്ചു കുഞ്ഞി​ൻെ റ ഹൃദയമാറ്റ ശസ്​ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ്​ ഹൃ ദയ ശസ്‌ത്രക്രിയക്കു വേണ്ടി​ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ​ കൊണ്ടു വരുന്നത്​. രാവിലെ 10.30ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടു. കാസർകോട്​ സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് KL-60 - J 7739 എന്ന നമ്പർ ആംബുലൻസിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.

മംഗലാപുരത്ത് നിന്ന് 620 കിലോമീറ്റര്‍ സഞ്ചരിച്ച്​ തിരുവനന്തപുരത്തെത്താൻ ഏതാണ്ട് 15 മണിക്കൂറിന് മുകളില്‍ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂർ കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാൻ സാധിക്കുമെന്നാണ്​ കരുതുന്നതെന്ന്​ ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അറിയിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാൻ ടീം അംഗങ്ങള്‍ റോഡുകളിലുണ്ടാകും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന്​ ടീം അംഗങ്ങള്‍ അഭ്യർഥിച്ചു.

ആംബുലൻസ്​ കടന്ന്​ പോകുന്ന റൂട്ട്​

തളിപ്പറമ്പ് - കണ്ണൂർ - തലശ്ശേരി - മാഹി - വടകര- കൊയിലാണ്ടി- രാമനാട്ടുകര(കോഴിക്കോട് ബൈപ്പാസ്) - കാലിറ്റക്കറ്റ് യൂണിവേഴ്സിറ്റി- കോട്ടയ്ക്കൽ- കുറ്റിപ്പുറം - എടപ്പാൾ ചങ്ങരംകുളം - കുന്നംകുളം- തൃശ്ശൂർ - ചാലക്കുടി - അങ്കമാലി- ആലുവ - ഇടപ്പള്ളി - വൈറ്റില - ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം ബൈപ്പാസ് - പരവൂർ - വർക്കല - ചിറയൻകീഴ് - കഴക്കൂട്ടം - ശ്രീചിത്ര ഹോസ്പിറ്റൽ.

Full View
Tags:    
News Summary - ambulance mission mangalore to thiruvananthapuram with a baby for heart surgery -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.