പണം നല്‍കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവര്‍; ഒടുവിൽ രോഗിക്ക് ദാരുണാന്ത്യം

എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ചതായി പരാതി. പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു.

ഇതോ​ടെ, രോഗിയെ കൊണ്ടുപോകുന്നത് വൈകി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂർ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് സ്ഥിതി വളരെ ഗുരുതരമായതിനാൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫർ ചെയ്തു.

പിന്നീട്, ആശുപത്രി അധികൃതർ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഏർപ്പാടാക്കി. എന്നാൽ രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവർ ആൻറണി ബന്ധുക്കളോട് പണം മുൻകൂർ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്നാണ് ഡ്രൈവർ പറഞ്ഞതെന്ന് പറയുന്നു. പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലാത്തതിനാൽ എറണാകുളത്തെത്തിയാൽ പണം നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പണം മുൻകൂറായി ലഭിക്കണമെന്നായി. പിന്നീട് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.

Tags:    
News Summary - Ambulance will not be taken without payment the driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.