കണ്ണൂർ: ബി.ജെ.പി ജില്ല ആസ്ഥാനമായ മാരാർജി ഭവൻ ഉദ്ഘാടനത്തിനെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് കനത്ത സുരക്ഷയൊരുക്കി വൻ സന്നാഹം സജ്ജമായി. അമിത് ഷായോെടാപ്പമെത്തുന്ന കേന്ദ്ര സുരക്ഷാ സ്ക്വാഡിനുപുറമെ ഉത്തരമേഖല െഎ.ജിയുടെ നേതൃത്വത്തിൽ 600ഒാളം പൊലീസ് സന്നാഹം മട്ടന്നൂർ വിമാനത്താവളം മുതൽ കണ്ണൂർ വരെയും തിരിച്ചും കാവലൊരുക്കും.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രത്യേക വിമാനത്തിൽ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെത്തുന്നത്. ഇസെഡ് പ്ലസ് സുരക്ഷയോടെ എൻ.എസ്.ജി പ്രൊട്ടക്ഷൻ ഗ്രൂപ് അമിത് ഷായെ അനുഗമിക്കും. ബി.ജെ.പി കോർകമ്മിറ്റി യോഗം നടന്നതിനാൽ മിക്ക സംസ്ഥാന നേതാക്കളും ഇന്നലെ കണ്ണൂരിലെത്തിയിരുന്നു.
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുള്ള ആദ്യ വി.വി.െഎ.പി സന്ദർശനമെന്ന നിലയിൽ പ്രാദേശിക പൊലീസിന് വിമാനത്താവളത്തിൽ നിന്നുള്ള പരീക്ഷണ സുരക്ഷാ നടപടി കൂടിയാണിത്. കൊല്ലപ്പെട്ട പിണറായിയിെല ഉത്തമെൻറയും രമിത്തിെൻറയും വീടുകളും മാരാർജി ഭവൻ ഉദ്ഘാടനത്തിനുശേഷം അമിത് ഷാ സന്ദർശിക്കുന്നുണ്ട്. ശേഷം ഉച്ചക്ക് ഒന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.