കൊച്ചി: പരിസ്ഥിതി േലാല പ്രദേശത്ത് വെടിമരുന്ന് സൂക്ഷിക്കാനാവില്ലെന്ന് റവന്യൂ വകുപ്പിെൻറ ഉത്തരവ്. പാറ ഖനനവുമായി ബന്ധപ്പെട്ട് എക്സ്പ്ലോസിവ് മാഗസിൻ നിർമിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി നൽകിയ അപേക്ഷയാണ് തള്ളിയത്. ലാൻഡ് റവന്യൂ കമീഷറുടെ േമയ് 25ലെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിെൻറ ഉത്തരവ്.
റാന്നി താലൂക്കിൽ പെരുനാട് വില്ലേജിലെ ഭൂമിയിൽ വെടിമരുന്ന് സൂക്ഷിക്കുന്നതിന് അനുമതിക്കായാണ് കൊല്ലം സ്വദേശി അപേക്ഷ സമർപ്പിച്ചത്.
തുടർന്ന് നടന്ന പരിശോധനയിൽ ഈ സ്ഥലത്തിന് തെക്ക്, വടക്ക്, കിഴക്ക് ഭാഗങ്ങളിൽ സംരക്ഷിതവനമാണെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകി. മൂന്ന് വശവും റാന്നി വനം ഡിവിഷനിൽ ഉൾപ്പെട്ട രാജമ്പാറ സംരക്ഷിത വനഭൂമിയാണെന്നും വനഭൂമിയിൽനിന്ന് 22 മീറ്റർമാത്രം അകലത്തിലുള്ള പാറഭൂമിയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനാവില്ലെന്ന് ഡി.എഫ്.ഒയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.