അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥിരീകരിച്ച കു​ട്ടി കു​ളി​ച്ച അ​ച്ച​ന​മ്പ​ലം കു​ള​ത്തി​ൽ ക്ലോറിനേഷൻ നടത്തുന്നു

കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്കും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ ക​ഴി​യു​ന്ന 12കാ​ര​നും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥിരീകരിച്ചു. ഫാ​റൂ​ഖ് കോ​ള​ജി​ന​ടു​ത്ത ഇ​രു​മൂ​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. പു​തു​ച്ചേ​രി ലാ​ബി​ല്‍ നടത്തിയ കു​ട്ടി​യു​ടെ സ്ര​വ പ​രി​ശോ​ധ​നയിലാണ് രോഗം സ്ഥിരീകരിച്ചത്. കു​ട്ടി കു​ളി​ച്ച അ​ച്ച​ന​മ്പ​ലം കു​ള​ത്തി​ലെ വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളും പ​രി​ശോ​ധ​ന​ക്ക് വിധേയമാക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രുന്നു. തുടർന്ന് സ്ഥിരീകരണത്തിന് വേണ്ടിയാണ് പു​തു​ച്ചേ​രി​യി​ലെ ലാബിലേക്ക് അയച്ചത്. 

ക​ഴി​ഞ്ഞ 16നാ​ണ് വി​ദ്യാ​ര്‍ഥി അ​ച്ച​ന​മ്പ​ലം കു​ള​ത്തി​ല്‍ കു​ളി​ച്ച​ത്. അന്ന് സ്കൂളിലെ ഫുട്ബാൾ ക്യാമ്പിൽ കളിക്കാൻ പോയ കുട്ടിക്ക്  പന്ത് തലയ്ക്കുതട്ടി നേരിയ പരിക്കേറ്റിരുന്നു. തലവേദനയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ച ഫറോക്ക് താലൂക്കാശുപത്രിയിൽ ഡോക്ടറെ കാണിച്ചു. തലക്കേറ്റ പരിക്കിന്റെ ആഘാതത്തിലാണ് രോഗമെന്ന ധാരണയിൽ മരുന്ന് നൽകുകയും ചെയ്തു. രോഗം ഭേദമാവാത്തതിനെത്തുടർന്ന് വ്യാഴാഴ്ചയും ആശുപത്രിയിലെത്തിയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതനുസരിച്ച് വെള്ളിയാഴ്ച മെഡിക്കൽ കോളജിലെത്തിച്ചു പരിശോധിച്ചു. പിന്നാലെ കോഴിക്കോട്ടെ ആശുപത്രിയിലെക്കെത്തിച്ച് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അമീബിക് മസ്തിഷജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണെന്ന സംശയത്തിൽ ആശുപത്രി അധികൃതർ വിവരം രാമനാട്ടുകര നഗരസഭയെ അറിയിച്ചു. തുടർന്ന് കുളത്തിൽ ക്ലോറിനേഷൻ നടത്തി. കുളത്തിൽ കുളിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അ​ച്ച​ന​മ്പ​ലം കു​ള​ത്തി​ല്‍ കു​ളി​ച്ച മ​റ്റു​ള്ള​വ​രെ​യും നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. അ​പൂ​ര്‍വ​മാ​യി മാ​ത്രം ക​ണ്ടെ​ത്തു​ന്ന അ​മീ​ബ​യാ​യ​തി​നാ​ല്‍ ജി​ല്ല​യി​ല്‍ പൂ​ര്‍ണ ജാ​ഗ്ര​ത നി​ര്‍ദേ​ശം ന​ല്‍കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 13കാ​രി ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - amoebic meningoencephalitis confirmed in a child under treatment in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:13 GMT