കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാന്‍ ശ്രമം. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനടക്കം അഞ്ചുപേരെ കരിപ്പൂര്‍ പൊലീസ് പിടികൂടി.
ദുബൈയില്‍നിന്നെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി മേലേപുറത്ത് അബ്ദുല്‍ കരീം (40), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശികളായ ഇരിങ്ങല്ലൂര്‍ എം.ജി നഗര്‍ സ്വദേശി മുഹമ്മദ് മുഹസിന് (32), നല്ലളം ബസാര്‍ വളപ്പില്‍ ജിഷാര്‍ (32), കല്ലായി കക്കുംകടവ് കെ.വി. ജാസില്‍ (36), പെരുമണ്ണ തരിപ്പേല്‍ ഉള്ളാട്ട് ജാസര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. സ്വര്‍ണവുമായെത്തിയ അബ്ദുല്‍ കരീം കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തി ഏറ്റുവാങ്ങാനെത്തിയവര്ക്കരികിലെത്തുംമുമ്പ് കോഴിക്കോട്ടുനിന്നെത്തിയ സംഘം യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം വിമാനത്താവള പരിസരത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം നാലുപേരെയും പിന്നീട് അബ്ദുല്‍ കരീമിനെയും പിടികൂടി.
കള്ളക്കടത്തില്‍ പങ്കാളികളായ യഥാര്‍ഥ സംഘത്തില്‍നിന്ന് സ്വര്‍ണം അപഹരിക്കാന്‍ അബ്ദുല്‍ കരീമിന്റെ അറിവോടെയായിരുന്നു കോഴിക്കോട്ടുനിന്നുള്ള സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയില്‍
ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.