വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ്​ ചികിൽസയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്​-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ്​ തിങ്കളാഴ്ച രാവിലെ മരിച്ചത്​. ലുബ സഹറയാണ്​ സഹോദരി.

മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​​ പാമ്പു കടിയേറ്റത്​. കുട്ടിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - An eight-year-old girl has died after being bitten by a snake while playing in her backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.