തിരുവല്ല: തിരുവല്ലയിലെ നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
നന്നൂർ മലനടയിൽ ആനയെ തളച്ചിരുന്ന പറമ്പിൽ നിന്നും വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടു പോകും വഴി ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടിവെച്ച ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.