പയ്യോളി: കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായതായി പരാതി. പയ്യോളി കീഴൂര്‍ ഐശ്വര്യയില്‍ കളരിയുള്ളതില്‍ രാമകൃഷ്ണന്റെ മകന്‍ പ്രദീഷ് (45) നെയാണ് കാണാതായത്. ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ കഴിഞ്ഞ സ്പതംബർ 22ന് നാട്ടിലേക്കു വരികയായിരുന്നു. എന്നാൽ ഇതുവരെയായി വീട്ടില്‍ എത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് യാത്രക്കാർ പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിലൂടെള്ള ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് രണ്ട് ദിവസമായിട്ടും എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷിന്റെ കുടുംബവും ആശങ്കയിലാണ്. പിതാവിന്റെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.