ലഹരിക്കെതിരെ വിപുലമായ കാമ്പയിൻ നടത്തും -ഡോ. ചിന്താ ജെറോം

തൃശൂർ: യുവജന കമീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ഡോ.ചിന്താ ജെറോം. സർവകലാശാല, കോളജ് യൂണിയനുകൾ, യുവജന ക്ലബ്ബുകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും കാമ്പയിൻ എന്ന്​ അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാമ്പയിന്‍റെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കും.

സംസ്ഥാനത്ത് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ യുവജനങ്ങൾക്കായി തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ അസംഘടിത മേഖലയിലെ യുവജന തൊഴിലാളികൾക്ക് വേണ്ട പിന്തുണ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടികവർഗ പിന്നോക്ക മേഖലകളിലും ട്രാൻസ്ജെൻഡേഴ്സ് വിഭാഗങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നും ചിന്താ ജെറോം പറഞ്ഞു.

Tags:    
News Summary - An extensive campaign will be conducted against drug addiction -Dr. chintha jerom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.