ചടയമംഗലം: മടത്തറ മലയോരത്തെ അരിപ്പൽ ആദിവാസി ഊരിന്നൊരാഘോഷത്തിലാണ്. യാതനകളോട് പൊരുതി ഒപ്പമുള്ളൊരാൾ നേടിയ വലിയ നേട്ടത്തിന്റെ സന്തോഷത്തിലാണവർ. ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ ഫോറസ്റ്റ് ഗാർഡിന്റെ മകൾ അരിപ്പ ആദിവാസി ഊരിൽനിന്നുള്ള ആദ്യ ഡോക്ടറായ അഭിമാനമാണ് ഊരിനാകെ. മടത്തറ അരിപ്പൽ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി. ആനന്ദാണ് എം.ബി.ബി.എസ് പരീക്ഷ വിജയിച്ചത്.
ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ വനിത ഫോറസ്റ്റ് ഗാർഡ് വി. ബിന്ദുവിന്റെ മകളാണ് അനഘ ബി. ആനന്ദ്. ഊരിന് അഭിമാനമായ അനഘയെ ആദരിക്കുന്ന തിരക്കിലാണ് നാട്. ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്. ആദിവാസി ഊരിലെ ഇടപ്പണ ഗവൺമെൻറ് എൽ.പി.എസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്കർ എച്ച്.എസ്.എസിൽനിന്ന് പ്ലസ് ടു വിജയിച്ച ശേഷം മെഡിക്കൽ പ്രവേശന പരീക്ഷ വിജയിച്ചാണ് വെഞ്ഞാറുമൂട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. എം.ബി.ബി.എസ് ബിരുദം നേടിയ അനഘ വെഞ്ഞാറുമൂട് മെഡിക്കൽ കോളജിൽ ഹൗസ് സർജനായാണ് പ്രവേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.