ന്യൂഡൽഹി: ഇ.വി.എം സംബന്ധിച്ച ആശങ്ക വർഷങ്ങളായി തങ്ങൾ ഉന്നയിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ .സുപ് രിംകോടതി, രാഷ്ട്രപതി, തെരഞ്ഞെടുപ്പ് കമീഷൻ അടക്കം എല്ലായിടത്തും ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പേപ്പർ ബാലറ്റ് കൊണ്ടുവന്നില്ലെങ്കിലും 50 ശതമാനമെങ്കിലും വിവിപാറ്റ് കൊണ്ടുവരണം. ജനങ്ങളുടെ സഹായത്തോടെ ബി.ജെ.പിയെ പ്രതിപക്ഷം താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപണം ഉപയോഗിച്ച് യാത്ര നടത്തിയല്ല പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. പ്രവാസി ദിവസ് ചടങ്ങിലെ പ്രസംഗം പ്രധാനമന്ത്രി പദത്തിന് അപമാനം ഉണ്ടാക്കുന്നതാണ്. ഈ പ്രസംഗം നിലവിലെ ഇന്ത്യക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു വലിയ വികസനം കൊണ്ടുവന്നു എന്നു പറയുന്ന പ്രധാനമന്ത്രി വികസനം സംബന്ധിച്ച് ധവളപത്രം ഇറക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.