ഗുരുവായൂർ: കുടുംബ ബന്ധങ്ങളെ അക്ഷരങ്ങൾക്കൊണ്ട് വിളക്കിച്ചേർത്ത അനന്തുവിന് നാടി െൻറ അഭിനന്ദന പ്രവാഹം. സ്കൂളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എഴുതിയ കത്തിലൂടെ ഒ രു വ്യാഴവട്ടത്തിലധികം നീണ്ട പിണക്കങ്ങളും പരിഭവങ്ങളും ഉരുക്കിത്തീർത്ത അനന്തുവി െൻറ കഥ ‘മാധ്യമ’ത്തിലൂടെ അറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി നേരിട്ട് അനന്തുവിെൻറ വീട്ടിലെത്തിയത്. ഫോണിലൂടെയും നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചതായി അനന്തുവിെൻറ മാതാപിതാക്കൾ പറഞ്ഞു.
സമൂഹ്യ മാധ്യമങ്ങളിലും അനന്തുവിന് അഭിനന്ദനങ്ങൾ നിറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പിതാവിെൻറ ഫോണിൽ അഭിനന്ദനം അറിയിച്ചു.സ്നേഹവരള്ച്ചയുടെ കാലത്തെ സ്നേഹമഴയാണ് ‘മാധ്യമ’ത്തിലൂടെ പുറംലോകം അറിഞ്ഞ ഈ സംഭവമെന്ന് എം.എൽ.എ പറഞ്ഞു. മുതിര്‍ന്നവരുടെ പിണക്കങ്ങളും പരിഭവങ്ങളും അലിയിക്കാന്‍ ശക്തിയുള്ള ഔഷധവുമായി അനന്തുവിെൻറ കുറിമാനം മാറിയെന്നും ഈ വാര്‍ത്ത കുടുംബങ്ങള്‍ക്കുള്ള സ്നേഹ സന്ദേശമാണെന്നും എം.എൽ.എ പറഞ്ഞു. ഇതിനുള്ള അവസരമൊരുക്കിയ ഇരിങ്ങപ്പുറം ഗവ. എൽ.പി സ്കൂളിലെ അധ്യാപകരെയും അഭിനന്ദിച്ചു.
നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതിയും പ്രതിപക്ഷ നേതാവ് എ.പി. ബാബുവും അഭിനന്ദനവുമായി ഒന്നിച്ച് അനന്തുവിെൻറ വീട്ടിലെത്തി. വൈസ് ചെയർമാൻ കെ.പി. വിനോദ്, വാർഡ് കൗൺസിലറായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. ഷെനിൽ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അനന്തുവിന് മധുരവും കൂടുതൽ കരുത്തോടെ എഴുത്തുകളെഴുതണമെന്ന് ആശംസിച്ച് പേനയും മഷിയും സമ്മാനിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, കൗൺസിലർമാരായ ആേൻറാ തോമസ്, അനിൽകുമാർ ചിറക്കൽ, സുഷ ബാബു എന്നിവരും വീട്ടിലെത്തി.കുഞ്ഞ് അനന്തുവിനെ പൊന്നാട അണിയിച്ച് ‘ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ സമ്മാനിച്ചാണ് അവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.