അഞ്ചൽ: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ മർദിച്ച് കൊന്ന കേസിൽ അന്വേഷണ സംഘത്തെ മാറ്റി. പുനലൂർ ഡിവൈ.എസ്.പി അനിൽ കുമാറിനാണ് പുതിയ ചുമതല. സി.െഎയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിെര സി.പി.എം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 25നാണ് പനയഞ്ചേരിയിൽ െവച്ച് മണിക് റോയിക്ക് മർദ്ദനമേറ്റത്. ഇയാൾ കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരൻ പിള്ള (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സമീപത്തെ വീട്ടിൽ നിന്നും കോഴിയെ വാങ്ങി നടന്നുവരവെ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന മൂന്ന് പേർ ഇയാളെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലക്ക് പോകുന്നത് തുടർന്നു.
കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് െവച്ച് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീണതിനെത്തുടർന്ന് മണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയുണ്ടായതും വിദഗ്ദ്ധ ചികിൽസ കിട്ടാത്തതുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.