അഞ്ചൽ: ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചതിനെ തുടർന്ന് വിവാദത്തിലായ അഞ്ചൽ അർപ്പിത ആശ്രയ കേന്ദ്രം ഉടൻ അടച്ചുപൂട്ടാൻ ജില്ല കലക്ടർ ഉത്തരവിട്ടു. റവന്യു അധികൃതർക്കാണ് നിർദേശം. അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുവാനും നിർദേശമുണ്ട്. ഉത്തരവിന്റെ പകർപ്പ് ആശ്രയ കേന്ദ്രം സെക്രട്ടറി ടി.സജീവന് കൈമാറി.
വൃദ്ധയായ അന്തേവാസിയെ അടിക്കുന്നതായും വഴക്ക് പറയുന്നതുമായ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക നീതി വകുപ്പ് ജില്ലാ മേധാവി കെ.കെ ഉഷ, റൂറൽ എസ്.പി കെ.ബി രവി, വനിതാ കമീഷൻ അംഗങ്ങളായ ഡോ.എം.എസ് താര, ഷാഹിദ കമാൽ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ മുതലായവർ ആശ്രയകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥാപന നടത്തിപ്പിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.