പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനകൊല സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. കേസിലെ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായി അനീഷിന്‍റെ അമ്മ രാധ വെളിപ്പെടുത്തി.
സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ച് അനീഷിന്‍റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്‍റെ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്‍റെ അമ്മ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) തേങ്കുറുശ്ശിയിൽവെച്ച് കൊല്ലപ്പെട്ടത്. തേങ്കുറുശ്ശി മാനാംകുളമ്പ് സ്കൂളിന് സമീപമാണ് ദാരുണ സംഭവം നടന്നത്. കടയിൽ പോയി സഹോദരനൊപ്പം ബൈക്കിൽ തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.