തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതിന് പിന്നാലെ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിന് വീണ്ടും തിരിച്ചടി. ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെയാണ്. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സി.പി.ഐയുടെ വിശദീകരണം.
പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തിൽ നിന്ന് ആനി രാജയെ ഉൾപ്പെടുത്തി. അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു.
ആനി രാജക്ക് അർഹതപ്പെട്ട സ്ഥാനമാണ്. ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോൾ ആനിരാജയെ എടുത്തു. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പ്രകാശ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.