ബി.ബി.സി ഡോക്യുമെൻററി ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവർ കേരള സ്റ്റോറി നിരോധിക്കണമെന്ന് പറയുന്നുവെന്ന് അനിൽ കെ. ആൻറണി

ബി.ബി.സി ഡോക്യുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവർ കേരള സ്റ്റോറി നിരോധിക്കണമെന്ന് പറയുന്നുവെന്ന് അനിൽ കെ. ആന്റണി. അനിൽ ട്വിറ്ററിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചില പെൺകുട്ടികളെ കുറിച്ചാണ് കേരള സ്റ്റോറി പറയുന്നത്. അവർ നേരിട്ട പരീക്ഷണങ്ങളും കഷ്ടപ്പാടുകളും മറ്റു ചില സാമൂഹിക പ്രശ്നങ്ങളുമാണ് അതിലുള്ളതെന്ന് അനിൽ ആന്റണി പറയുന്നു.

ബി.ബി.സി ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ, ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിഗമനങ്ങളെ അട്ടിമറിക്കാനുള്ള നഗ്നമായ ശ്രമമായിട്ടു പോലും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സി.പി.എമ്മും കോൺഗ്രസും. അവരാണ് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏത് പോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് അനിൽ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഇതിനിടെ, ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡി​​െൻറ പ്രദർശനാനുമതി ലഭിച്ചു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.

Tags:    
News Summary - Anil Antony about the movie Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.