പത്തനംതിട്ടയെ പ്രതിനിധീകരിക്കാൻ അനുയോജ്യൻ താൻ തന്നെയെന്ന് അനിൽ ആന്‍റണി

പി.സി. ജോർജിന്‍റെ പരാമർശം വിമർശനമായി തോന്നുന്നില്ല

ന്യൂഡൽഹി: പത്തനംതിട്ട ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അനുയോജ്യൻ താൻ തന്നെയെന്ന് ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്‍റണി. കേന്ദ്ര സർക്കാർ പദ്ധതികൾ പത്തനംതിട്ടയിൽ നടപ്പാക്കാൻ തനിക്കാവും. പി.സി. ജോർജിന്‍റെ പരാമർശം വിമർശനമായി തോന്നുന്നില്ലെന്നും അനിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി ദേശീയ നേതൃത്വമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എതിർ സ്ഥാനാർഥികളെ നിസാരമായി കാണുന്നില്ല. പ്രാഥമിക വിലയിരുത്തൽ നടത്തുകയാണ്. അതിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.

കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങളിൽ പോലും കുറവാണുള്ളത്. ഇന്ത്യക്കൊപ്പം കേരളവും വളരണം. അതിന് മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്കെ സാധിക്കൂവെന്നും അനിൽ ആന്‍റണി പറഞ്ഞു. 

Tags:    
News Summary - Anil Antony says he is the right person to represent Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.