എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിലേക്ക്?

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിലേക്കെന്നെ് അഭ്യൂഹം. അനിൽ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. അംഗത്വം സ്വീകരിക്കുന്നത് സം ബന്ധിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ്  ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തും. 

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് മൂന്നുമണിക്കു​ണ്ടാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഒരു നേതാവ് കൂടി പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.  അതേസമയം, ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ നേരത്തേ അനിൽ ആന്റണി തള്ളിയിരുന്നു.  

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പിക്ക് അനുകൂല നിലപാടായിരുന്നു അനിലിന്റെത്. ഇതിനെതിരെ കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ടു. തുടർന്ന് പദവികൾ രാജിവെക്കുകയായിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. 

കോൺഗ്രസിനെതിരെ മുമ്പും അനിൽ രംഗത്തുവന്നിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ സ്വന്തം കഴിവു കൊണ്ട് വളർന്നു വന്ന നേതാവ് ഒരു ചാനൽ ചർച്ചക്കിടെ വിശേഷിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Anil Antony to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.