തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് ബി.ജെ.പിയിൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അനിൽ ആന്റണി കേരളത്തിൽ എം.എൽ.എയോ, എം.പിയോ ആകില്ല. സ്വന്തം പ്രസ്ഥാനത്തെ തിരിഞ്ഞുകൊത്തിയാൽ ഗതികിട്ടില്ലെന്നാണ് തന്നെ അമ്മ പഠിപ്പിച്ചതെന്നും മുരളീധരൻ പറഞ്ഞു.
മകന്റെ രാഷ്ട്രീയഭാവിക്കായി കൃപാസനത്തിൽ പോയി പ്രാർഥിച്ചുവെന്നും അതിനു ശേഷമാണ് അനിൽ ആന്റണിക്ക് ബി.ജെ.പിയിലേക്ക് ക്ഷണം ലഭിച്ചതെന്നും കഴിഞ്ഞ ദിവസം എലിസബത്ത് ആന്റണി വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ.
പുതുപ്പള്ളി പരിപാടിയിൽ മറ്റ് നേതാക്കളുടെ പക്വത അളക്കാനില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. പാർട്ടി പരിപാടിയിൽ പ്രസിഡന്റും മുന്നണി പരിപാടിയിൽ പ്രസിഡന്റുമാണ് ആദ്യം സംസാരിക്കേണ്ടത്. പുതുപ്പള്ളിയിൽ നടന്നത് ഇതിൽ ഏതാണെന്ന് അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.