‘അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി, ഒരു ലക്ഷം വോട്ട് തികക്കില്ല’; കർഷക മോർച്ച നേതാവിനെ ബി.ജെ.പി പുറത്താക്കി

പത്തനംതിട്ട: പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പത്തനംതിട്ട ബി.ജെ.പിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി അനിൽ ആന്‍റണിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കർഷക മോർച്ച നേതാവ് ശ്യാം തട്ടയിൽ രംഗത്തെത്തി.

‘അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നും അനിൽ ആന്‍റണി ഒരു ലക്ഷം വോട്ട് തികക്കില്ലെ’ന്നും ശ്യാം തട്ടയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.

Full View

വിമർശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്താക്കി. എന്നാൽ, ശനിയാഴ്ച തന്നെ പാർട്ടിയുടെ സംഘടനാ ചുമതലയിൽ നിന്ന് രാജിവെച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. പി.സി. ജോർജിനെ സഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക പദവി ഉപേക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച പി.​സി. ജോ​ർ​ജ്​ സ​ഭ നേ​താ​ക്ക​ളെ​യും മ​റ്റും ക​ണ്ട്​ പി​ന്തു​ണ ഉ​റ​പ്പാ​ക്കി പ്ര​ചാ​ര​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നൗ​പ​ചാ​രി​ക​മാ​യി തു​ട​ങ്ങു​ക​യും ചെ​യ്തതിനിടെയാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ജോ​ർ​ജി​നെ​തി​രെ തി​രി​ഞ്ഞ​ത്. പി​ന്നാ​ലെ മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന ബി.​ഡി.​ജെ.​എ​സും ജോ​ർ​ജ്​ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​നോ, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നോ ജോ​ർ​ജി​ന്‍റെ ര​ക്ഷ​ക്കെ​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ്​ ജോ​ർ​ജി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ പ​രാ​തി.

Full View

മ​ന​സ് ​കൊ​ണ്ട്​ പി.​സി. ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ച്ചി​രു​ന്ന ജി​ല്ല​യി​ലെ ഒ​രു​വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ളും ബി.​ജെ.​പി​യി​ൽ ല​യി​ച്ച ജ​ന​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടി​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. ബി.​ജെ.​പി​യി​ൽ ല​യി​ക്കു​ന്ന​തി​നു​മു​മ്പ്​ എ​ൻ.​ഡി.​എ​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​കാ​നാ​ണ്​ ജ​ന​പ​ക്ഷം ശ്ര​മി​ച്ച​ത്. അ​വി​ടെ​യും ബി.​ഡി.​ജെ.​എ​സി​ന്‍റെ എ​തി​ർ​പ്പാ​ണ്​ ത​ട​സമാ​യ​ത്. ഒ​ടു​വി​ൽ കേ​​​ന്ദ്ര നേ​തൃ​ത്വം നേ​രി​ട്ട്​ ഇ​ട​പെ​ട്ടാ​ണ്​ പി.​സി. ജോ​ർ​ജി​നെ​യും മ​ക​നെ​യും ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​ മെം​ബ​ർ​ഷി​പ് ന​ൽ​കി​യ​ത്. 

Tags:    
News Summary - 'Anil Antony's candidature is a fatherless act, one lakh votes will not be enough'; The BJP expelled the farmer's morcha leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.